സഹൃദയരേ,
ഈ ബ്ലോഗ് സന്ദര്‍ശിക്കാന്‍ എത്തിയ എല്ലാപേര്‍ക്കും എന്റെ അനുശോചനം ഞാന്‍ അറിയിച്ചു കൊള്ളുന്നു. നിങ്ങളുടെ പണിയില്ലായ്മ എനിക്ക് മനസിലാകും. പണ്ടേ വഴിയേ പോകുന്നവന്റെ തല്ലു ചോദിച്ചു വാങ്ങുന്നതാണ് എന്റെ ശീലം. ഒരിക്കല്‍ മോഡല്‍ സ്കൂള്‍ പരിസരത്ത് വച്ചു ഒരു പാവം പയ്യന് എന്നോട് പത്തു രൂപ ചോദിച്ചു. ചെങ്കല്‍ ചൂള എന്ന പുണ്യ പരിപാവന സ്ഥലത്തു നിന്നുള്ള ബാലന് ആണ് എന്നറിഞ്ഞിട്ടും ഞാന്‍ ഒന്നും ആലോചികാതെ പറഞ്ഞു - "നിന്റെ അച്ഛനോട് പോയി ചോദിക്ക്". അവന് ഒന്നും മിണ്ടിയില്ല. പിന്നെ കേട്ടത് എന്റെ ഒരു നിലവിളി മാത്രമാണ്. എന്നെ ഓടിച്ചിട്ട് തല്ലാന്‍ അന്ന് ഒരു ഫുട്ബോള്‍ ടീമിനുള്ള ആളുണ്ടായിരുന്നു.
ഇനി ഞാനാര്. ഞാന്‍ ടിന്റു മോന്. ഇതു ഒരു സാങ്കല്പിക കഥ ആണ്, ഞാന്‍ ഒരു സാങ്കല്പിക കഥപാത്രവും. കഥ വായിച്ചിട്ട് നിങ്ങള്‍ക്ക് ഇതു നിങ്ങളുടെ കഥ ആണെന്ന് തോന്നിയാല്‍ എനിക്ക് ഒരു ടാഷും ഇല്ല (കണ്ടില്ലേ വീണ്ടും തല്ലുകൊള്ളി തരം!)
എന്റെ കൂടെ പഠിച്ച കുറെ കൂറകള്‍ ആണ് ഈ കഥയുടെ പ്രജോദനം. ആരെടെയും പേരു എടുത്തു പറയുന്നില്ല ..
കഥ ഇവിടെ തുടങ്ങുന്നു .. ക്രേഏ......... (ഫസ്റ്റ് ബെല്‍ ആണ് ഉദ്ദേശിച്ചത്)
Subscribe to:
Post Comments (Atom)
malayalam ezhuthi phalippikan kure paadupetta lakshanam kaanunnundallo..idaykkide ingane ezhuthunnathu nallathaanu..kathayilum ezhuthilum kurachu spelling mistakes und..saramilla.. :) malayalam ezhuthanum parayanum verukunna puthiya thalamuraykku ithu oru prachodhanam aavatte. :)
ReplyDelete